അഫ്‌ഗാൻ വീണ്ടും 
ഭീകരരുടെ 
താവളമാകരുത്‌: ചൈന



ബീജിങ്‌ താലിബാൻ ഭരണത്തിൽ അഫ്‌ഗാൻ ഭീകരരുടെ താവളമാകില്ലെന്ന്‌ ഉറപ്പാക്കണമെന്ന്‌  ചൈന. ഭീകരസംഘടനകളോട്‌ താലിബാൻ അകലം പാലിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും പൗരാവകാശങ്ങൾക്കും സംരക്ഷണം നൽകുമെന്ന വാഗ്‌ദാനം പാലിക്കണമെന്നും യുഎൻ രക്ഷാസമിതി യോഗത്തിൽ ചൈനയുടെ  സ്ഥാനപതി ഗെങ്‌ ഷുവാങ്‌ പറഞ്ഞു. ഐഎസ്‌, അൽ ഖായിദ, ഈസ്‌റ്റ്‌ ടർക്കിസ്ഥാൻ ഇസ്ലാമിക്‌ മൂവ്‌മെന്റ്‌ (എറ്റിം) എന്നിവ ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ അഫ്‌ഗാൻ പ്രതിസന്ധി മുതലാക്കുന്നില്ലെന്നും ഉറപ്പാക്കണം. അഫ്‌ഗാനിസ്ഥാന്റെ പരമാധികാരം മാനിച്ച്‌ ചൈന താലിബാനുമായി ആശയവിനിമയം നടത്തിവരികയായിരുന്നെന്ന്‌ വിദേശ മന്ത്രാലയ വക്താവ്‌ പറഞ്ഞു. അവിടെ രാഷ്ട്രീയ പരിഹാരത്തിനും ശ്രമിച്ചു. അമേരിക്കൻ വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ്‌ വിദേശമന്ത്രി വാങ്‌ യിയുമായി അഫ്‌ഗാൻ വിഷയം ചർച്ച ചെയ്തു. ഷിങ്‌ജിയാങ്ങിലെ ഉയ്‌ഗർ തീവ്രവാദി സംഘടന എറ്റിമിന്‌ അമേരിക്ക ഉപരോധം ഏർപ്പെടുത്തണമെന്ന്‌ വാങ്‌ യി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News