ചൈനയിൽ ഭൂകമ്പം: മരണം 65 ആയി, നൂറുകണക്കിന്‌ ആളുകൾക്ക്‌ പരിക്കേറ്റു



ബീജിങ്‌> തെക്കുപടിഞ്ഞാറൻ ചൈനയിലെ ലുദിങ്‌ കൗണ്ടിയിലുണ്ടായ ഭൂകമ്പത്തിൽ മരണം 65 ആയി. നൂറുകണക്കിന്‌ ആളുകൾക്ക്‌ പരിക്കേറ്റു. മോക്സി (37), ഷിമിയൻ (28) നഗരങ്ങളിലാണ്‌ മരണം കൂടുതൽ. ഭൂകമ്പത്തിൽ സമീപത്തെ മലയിൽനിന്ന്‌ മണ്ണിടിഞ്ഞും നിരവധി കെട്ടിടങ്ങൾക്ക്‌ കേടുപാടുണ്ടായി. പ്രഭവകേന്ദ്രത്തിൽനിന്ന്‌ 20 കിലോമീറ്റർ അകലെയുള്ള ചെങ്‌ദുവിൽവരെ പ്രകമ്പനമുണ്ടായി. റിക്‌ടർ സ്‌കെ‌യിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം മേഖലയിലെ റോഡുകളും വൈദ്യുതി, കുടിവെള്ള, ടെലിഫോൺ ലൈനുകളും തകർത്തു. പ്രദേശത്തുനിന്ന്‌ അരലക്ഷത്തിലധികം ആളുകളെ സുരക്ഷിത ഇടത്തേക്ക്‌ മാറ്റി. Read on deshabhimani.com

Related News