ഭൂമിയെ പഠിക്കാന്‍ 
10 കിലോമീറ്റർ 
കുഴിയെടുക്കാൻ ചൈന



ബീജിങ്‌ ഭൂമിയുടെ ഉള്ളറകളെക്കുറിച്ച്‌ പഠിക്കാനായി 10 കിലോമീറ്റർ ആഴത്തിൽ കുഴിയുണ്ടാക്കാൻ ചൈന. സിൻജിയാങ്ങിലെ തരിം ബേസിനിൽ കുഴിയെടുക്കൽ ആരംഭിച്ചു. ഭൂഖണ്ഡങ്ങൾ, മലകൾ, താഴ്‌വരകൾ തുടങ്ങിയവ രൂപപ്പെട്ടത്‌ എങ്ങനെ, കാലാവസ്ഥാ വ്യതിയാനം, ഓരോ ഭൂവിഭാഗത്തിലെയും ജൈവസാന്നിധ്യത്തിന്റെ സവിശേഷതകൾ തുടങ്ങിയവ പഠിക്കുകയാണ്‌ ലക്ഷ്യം. തക്‌ലമകാൻ മരിഭൂമിയിൽ ഭൂമിയുടെ മേൽത്തട്ടിൽ 11,100 മീറ്റർ ആഴത്തിലാണ്‌ കുഴിയെടുക്കുന്നത്‌.  ഇതുവരെയുള്ളതിൽ ഏറ്റവും വലിയ കുഴിയെടുത്തിരിക്കുന്നത്‌ റഷ്യയാണ്‌. 1970–- 1992 കാലളവിൽ കോല ഉപദ്വീപിൽ 12,262 മീറ്റർ ആഴത്തിലാണ്‌ കുഴിയെടുത്തത്‌. Read on deshabhimani.com

Related News