വാക്സിനേഷൻ : 97 കോടി ചൈനക്കാര്‍ 2 ഡോസും സ്വീകരിച്ചു



ബീജിങ് രാജ്യത്ത് 77.6 ശതമാനം (97 കോടി) പേർ കോവിഡ് വാക്സിന്റെ മുഴുവൻ ഡോസും സ്വീകരിച്ചതായി ചൈന. 12നും 17നും ഇടയിൽ പ്രായമുള്ള കൗമാരക്കാരുൾപ്പെടെ ഉള്ളവർക്ക് വാക്സിൻ നൽകിയതായും ചൈനയുടെ ദേശീയ ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ്‌ ചൈനയിൽ വാക്സിനേഷൻ ആരംഭിച്ചത്. ലോകരാജ്യങ്ങളിൽ വൈറസിന്റെ മാരക വകഭേദങ്ങൾ കണ്ടെത്തിയതിനും രാജ്യത്തിന്റെ പലഭാഗങ്ങളിലും കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതിനും പിന്നാലെ, സമൂഹ്യ പ്രതിരോധം കൈവരിക്കാൻ യോഗ്യരായവരിൽ 80 ശതമാനത്തിനും കുത്തിവയ്‌പ്‌ നൽകുക എന്ന ലക്ഷ്യത്തോടെ ചൈനീസ് സർക്കാർ വാക്സിനേഷൻ ദ്രുതഗതിയിലാക്കുകയായിരുന്നു.ലക്ഷ്യത്തിന് തൊട്ടടുത്തായെങ്കിലും കൂടുതൽ പേരെ ബോധവൽക്കരിക്കാൻ പദ്ധതികൾ തയ്യാറാക്കിയതായും പുതിയ വാക്സിൻകേന്ദ്രങ്ങൾ തുറന്നതായും അധികൃതർ അറിയിച്ചു. സ്വന്തം  വാക്സിനുകൾ ഉപയോ​ഗിക്കുന്ന ചൈന ഇതുവരെ 200 കോടിയിലധികം ഡോസ്‌ ആഗോളതലത്തിൽ വിതരണം ചെയ്തിട്ടുമുണ്ട്. Read on deshabhimani.com

Related News