നയിക്കാൻ ശക്തമായ നേതൃത്വം



ബീജിങ്> ജനറൽ സെക്രട്ടറി ഷി ജിൻപിങ് ഉൾപ്പെടെ  ഏഴംഗങ്ങൾ അടങ്ങുന്ന പൊളിറ്റ്‌ ബ്യൂറോ സ്‌റ്റാൻഡിങ് കമ്മിറ്റിയാണ്‌ ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയെയും ചൈനയെയും നയിക്കുന്ന പരമോന്നത ഘടകം. ജവോ ലെജി (65) -2017 മുതൽ അച്ചടക്കത്തിനായുള്ള കേന്ദ്ര കമീഷനെ നയിക്കുന്നു. അഴിമതിക്കെതിരെ ശക്തമായ നടപടികൾ കൈക്കൊണ്ടു.  രണ്ട്‌ പ്രവിശ്യകളുടെ പാർടി സെക്രട്ടറിയായിരുന്നു. 2012 മുതൽ പിബി അംഗം. വാങ്‌ ഹൂനിങ് (68)  പാർടി സൈദ്ധാന്തികരിൽ പ്രമുഖൻ. 2017 മുതൽ പിബി സ്‌റ്റാൻഡിങ് കമ്മിറ്റി അംഗം.  സർവകലാശാലാ പ്രൊഫസർ. അമേരിക്ക എഗെയിൻസ്‌റ്റ്‌ അമേരിക്ക എന്ന പ്രശസ്‌ത ഗ്രന്ഥത്തിന്റെ രചയിതാവ്‌. കായ്‌ ചി (66) ബീജിങ്‌ പാർടി സംസ്ഥാന സെക്രട്ടറി. ഷിജിയാങ്, ഫ്യൂജിയാൻ പ്രവിശ്യകളിലെ പാർടി നേതാവായിരുന്നു. ഫ്യൂജിയാൻ സർവകലാശാലയിൽനിന്ന്‌ രാഷ്‌ട്രതന്ത്രത്തിൽ ഡോക്ടറേറ്റ്‌. ഡിങ് ഷേസിയാങ് (60) പാർടി കേന്ദ്ര ഓഫീസിലെ ദൈനംദിന ഭരണകാര്യങ്ങളുടെ ചുമതലയുള്ള വ്യക്തി. 2013ൽ ഷിയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്നു. ലീ ശീ 66) പിബി അംഗമായിരുന്നു. ഗുവാങ്ഡോങ്‌ പ്രവിശ്യയിലെ പാർടി സെക്രട്ടറി. അച്ചടക്കത്തിനായുള്ള കേന്ദ്ര കമീഷൻ അംഗമായിരുന്നു. ലീ ചിയാങ് (63)  2017 മുതൽ ഷാങ്ഹായ്‌ പാർടി സെക്രട്ടറി. കോവിഡ്‌ കാലത്തെ ഇദ്ദേഹത്തിന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. Read on deshabhimani.com

Related News