കാലാവസ്ഥാ വ്യതിയാനം നേരിടാൻ ചൈന-- അമേരിക്ക സഹകരണം



സോൾ > ഏറ്റവും കൂടുതൽ കാർബൺ പുറത്തുവിടുന്ന രാജ്യങ്ങളായ അമേരിക്കയും ചൈനയും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സഹകരിച്ച്‌ പ്രവർത്തിക്കും. ഷാങ്‌ഹായ്‌ സന്ദർശിക്കുന്ന കാലാവസ്ഥാ വിഷയങ്ങൾക്കായുള്ള യുഎസിന്റെ പ്രത്യേക പ്രതിനിധി ജോൺ കെറിയും ചൈനീസ്‌ പ്രതിനിധി ഷി സെൻഹുവയും നടത്തിയ ചർച്ചയിലാണ്‌ ധാരണയെന്ന്‌ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിന്റെ ഫോസിൽ ഇന്ധന ഉപയോഗത്തിൽ പകുതിയും ഈ രാജ്യങ്ങളിലാണ്‌. ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്ന ചൈന ബദൽ ഇന്ധന ഉപയോഗം ഗൗരവമായി പരിഗണിക്കുന്നു. സഹകരണം എത്തരത്തിലാകുമെന്നതിന്റെ വിശദാംശങ്ങൾ വ്യക്തമായിട്ടില്ല. കാലാവസ്ഥാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ 22, 23 തീയതികളിൽ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് ഉൾപ്പെടെയുള്ള രാഷ്ട്രത്തലവന്മാരുടെ വെർച്വൽ സമ്മേളനം വിളിച്ചിട്ടുണ്ട്‌. ‌ Read on deshabhimani.com

Related News