ഹിതപരിശോധന ; പുതിയ ഭരണഘടനതള്ളി 
ചിലിയൻ ജനത



സാൻഡിയാഗോ അഗസ്റ്റോ പിനോഷെയുടെ കാലത്തെ ഭരണഘടനയ്ക്കു പകരം തയ്യാറാക്കിയ പുരോഗമനാത്മക ഭരണഘടന ഹിതപരിശോധനയിൽ തള്ളി ചിലിയൻ ജനത. 99.9 ശതമാനം വോട്ട്‌ എണ്ണിയപ്പോൾ 61.9 ശതമാനവും എതിർവോട്ടാണ്‌. 38.1 ശതമാനം അനുകൂലിച്ചു.വ്യാപക പ്രക്ഷോഭത്തെതുടർന്ന്‌ പുതിയ ഭരണഘടന രൂപീകരിക്കാനായി മൂന്നുവർഷമായി നടന്നുവന്ന പരിശ്രമമാണ്‌ പരാജയത്തിൽ കലാശിച്ചത്‌.  അസമത്വം വിതയ്ക്കുന്ന 41 വർഷം പഴക്കമുള്ള ഭരണഘടന മാറ്റണമെന്നതിൽ ഉറച്ചുനിൽക്കുന്ന ചിലിയൻ ജനത പുതിയ ഭരണഘടനയിലെ ചില വ്യവസ്ഥകളിലാണ്‌ എതിർപ്പ്‌ രേഖപ്പെടുത്തുന്നത്‌. പഴയ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ശ്രമം ഇതോടെ അവസാനിക്കുന്നില്ലെന്ന്‌ ഇടതുപക്ഷ നേതാവായ പ്രസിഡന്റ്‌ ഗബ്രിയേൽ ബോറിക്‌ വ്യക്തമാക്കി. Read on deshabhimani.com

Related News