ചിലി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ രണ്ടാം ഘട്ടത്തിലേക്ക്‌

videograbbed image


സാന്തിയാഗോ ചിലിയിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ രണ്ടാം ഘട്ടത്തിലേക്ക്‌. മത്സരിച്ച ഏഴു സ്ഥാനാർഥികൾക്കും ആദ്യഘട്ടത്തിൽ വിജയിക്കാൻ വേണ്ട 50 ശതമാനം വോട്ട്‌ നേടാനായില്ല. ഡിസംബർ 19ന്‌ നടക്കുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി മുൻ വിദ്യാർഥി നേതാവ്‌ ഗബ്രിയേൽ ബോറിക്കും വലതുപക്ഷ സ്ഥാനാർഥി ജോസ്‌ അന്റോണിയോ കാസ്റ്റും തമ്മില്‍ ഏറ്റുമുട്ടും. നിലവിൽ ബോറിക് 25.75 ശതമാനവും കാസ്റ്റ്‌  27.94 ശതമാനം വോട്ടുമാണ്‌ നേടിയത്‌. വിജയിച്ചാൽ ചിലിയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കും മുപ്പത്തഞ്ചുകാരനായ ബോറിക്‌. ജനാധിപത്യത്തിനും നീതിക്കും എല്ലാവരുടെയും അന്തസ്സിനുമായി പ്രവർത്തിക്കുമെന്ന്‌ രണ്ടാം ഘട്ടത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടശേഷം ബോറിക് പ്രതികരിച്ചു.   Read on deshabhimani.com

Related News