അമേരിക്കയിൽ ക്രിസ്‌മസ്‌ പരേഡിലേക്ക്‌ കാർ ഇടിച്ചുകയറി; അഞ്ച്‌ മരണം, 40ൽ അധികം പേർക്ക്‌ പരിക്ക്‌



വാഷിങ്‌ടൺ > അമേരിക്കയിലെ വിസ്‌കോൺസിനിൽ ക്രിസ്‌മസ്‌ പരേഡിനിടയിലേക്ക്‌ കാർ ഇടിച്ചുകയറിയ സംഭവത്തിൽ  അഞ്ച്‌ പേർ കൊല്ലപ്പെട്ടു. നാൽപതിലേറെ പേർക്ക്‌ പരിക്ക്‌. ഞാറാഴ്‌ച വൈകിട്ട്‌ 4.30 ഓടെയായിരുന്നു സംഭവം. കുട്ടികളടക്കം നിരവധി പേർ പങ്കെടുത്ത ക്രിസ്‌മസ്‌ പരേഡിലേക്ക്‌ ചുവന്ന്‌ നിറത്തിലുള്ള എസ്‌യുവി കാർ അമിത വേഗത്തിൽ ഇടിച്ചുകയറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.  വരിവരിയായി നീങ്ങുന്ന പരേഡിലേക്ക്‌ വാഹനം ഇടിച്ചുകയറ്റുന്നത്‌ ദൃശ്യങ്ങളിൽ വ്യക്തമാണ്‌. സംഭവത്തിൽ ഒരാളെ കസ്‌റ്റഡിയിലെടുത്തതായും അപകടമുണ്ടാക്കിയ വാഹനം കണ്ടെടുത്തതായും പൊലീസ്‌ അറിയിച്ചു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ്‌ തയ്യാറായിട്ടില്ല.   Graphic video shows a speeding vehicle ram through participants of the Christmas parade in #Waukesha, Wisc. Few details confirmed at this point though the police said they have a person of interest they’re looking into. pic.twitter.com/zKEX1VoC2T — Andy Ngô Read on deshabhimani.com

Related News