സ്വീഡനിലെ ഖുര്‍ആന്‍ കത്തിക്കലില്‍ അറബ് ലോകത്ത് പ്രതിഷേധം



മനാമ> സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ തീവ്രവലതുപക്ഷ കക്ഷി നേതാവ് ഖുര്‍ആന്‍ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ അറബ് ലോകത്ത് വ്യാപക പ്രതിഷേധം. സൗദി അറേബ്യ, യുഎഇ, ഇറാന്‍, തുര്‍ക്കി, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി), ഒഐസി, മുസ്ലീം വേള്‍ഡ്‌ലീഗ് തുടങ്ങിയവ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഖുര്‍ആന്‍ കത്തിക്കാന്‍ തീവ്രവാദിയെ അനുവദിച്ച സ്വീഡിഷ് അധികാരികളുടെ നടപടിയെ ശക്തമായ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. തീവ്രവാദവും വിദ്വേഷവും നിരസിക്കുകയും സംവാദം, സഹിഷ്ണുത, സഹവര്‍ത്തിത്വം എന്നിവയുടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് രാജ്യത്തിന്റെ ഉറച്ച നിലപാടെന്നും മന്ത്രാലയം വ്യക്തമാക്കി. മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായി സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും യുഎഇ നിരസിക്കുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങളും ഉപേക്ഷിക്കണം. മതചിഹ്നങ്ങളെ ബഹുമാനിക്കണമെന്നും മതങ്ങളെ അവഹേളിച്ച് വിദ്വേഷം വളര്‍ത്തുന്നത് ഒഴിവഅാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സംഭവം മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷവും അക്രമവും വളര്‍ത്താനുള്ള ശ്രമമാണെ് ഇറാന്‍ ആരോപിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനായി വാദിക്കുവരെ് മേനി നടിക്കുന്ന ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്ലാമിക പവിത്രതകള്‍ക്കും മൂല്യങ്ങള്‍ക്കും എതിരെ വിദ്വേഷം പരത്താന്‍ തീവ്രവാദ-യാഥാസ്ഥിതിക ഘടകങ്ങളെ അനുവദിക്കുകയാണെ് വിദേശ മന്ത്രാലയ വക്താവ് നാസര്‍ കനാനി പ്രസ്താവനയില്‍ പറഞ്ഞു. തലസ്ഥാനമായ അങ്കാറയിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി തുര്‍ക്കി പ്രതിഷേധം അറിയിച്ചു. സ്റ്റോക്ക്‌ഹോമിലെ പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കിയ സ്വീഡിഷ് അധികാരികളുടെ നടപടിക്ക് മറുപടിയായി, ജനുവരി 27 ന് നടക്കാനിരുന്ന സ്വീഡിഷ് പ്രതിരോധ മന്ത്രി പാല്‍ ജോണ്‍സന്റെ അങ്കാറ സന്ദര്‍ശനം റദ്ദാക്കിയതായി തുര്‍ക്കി പ്രഖ്യാപിച്ചു. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളും നടപടിയെ അപലപിച്ചു. ഖുര്‍ആന്‍ പകര്‍പ്പ് കത്തിക്കാന്‍ തീവ്രവാദിയെ അനുവദിച്ച സ്വീഡിഷ് അധികാരികളുടെ നടപടിയെ ജിസിസി അപലപിച്ചു.  ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ ആളിക്കത്തിക്കുന്ന ഇത്തരം അസ്വീകാര്യമായ പ്രവൃത്തികള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപ്പെടണമെന്ന് സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് മുബാറക് അല്‍ഹജ്‌റഫ് ആവശ്യപ്പെട്ടു. ഖുര്‍ആന്‍ കത്തിക്കല്‍ പ്രകോപനപരമായ നടപടിയാണെന്നും അതനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി പ്രസ്താനവയില്‍ പറഞ്ഞു. സംഭവം അസംബന്ധവും പ്രകോപനപരവും അപമാനകരവുമാണെന്ന് മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനമാണിതെന്ന് അറബ് പാര്‍ലമെന്റ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ശനിയാഴ്ചയാണ് തീവ്രവലതുപക്ഷ പാര്‍ടിയായ നേതാവ് റാസ്മസ് പലുദാന്‍, പൊലീസിന്റെ സംരക്ഷണത്തിലും സര്‍ക്കാരിന്റെ അനുമതിയോടെയും സ്റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് പുറത്ത് ഖുര്‍ആന്‍ പകര്‍പ്പ് കത്തിച്ചത്. Read on deshabhimani.com

Related News