ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ രാജിവെച്ചു



ലണ്ടൻ> ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ രാജിവെച്ചു. 24 മണിക്കൂറിനിടെ മന്ത്രിമാർ, സോളിസിറ്റർ ജനറൽ, ഉന്നത നയതന്ത്ര പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 34 പേരാണ് രാജിവെച്ചതിന് പിന്നാലെയാണ് പാർട്ടി നേതൃസ്ഥാനം രാജിവയ്‌ക്കുന്നതായി ബോറിസ് ജോൺസൻ പ്രഖ്യാപിച്ചത്. പുതിയ പ്രധാനമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെ ബോറിസ് ജോൺസൺ കാവൽ പ്രധാനമന്ത്രിയായി തുടരും. ബോറിസ് സ്ഥാനം ഒഴിഞ്ഞാലും പാർട്ടിക്ക് അധികാരം നഷ്‌ടമാകില്ല.   Read on deshabhimani.com

Related News