കര്‍ഷക സമരത്തെ പിന്തുണച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍; മാധ്യമസ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവും അനിവാര്യം



കർഷകസമരത്തെ പിന്തുണച്ച്‌ ബ്രിട്ടീഷ്‌ സർക്കാർ. സമാധാനപരമായ പ്രതിഷേധം, അഭിപ്രായ  സ്വാതന്ത്ര്യം, ഇന്റർനെറ്റ് സ്വാതന്ത്ര്യം എന്നിവ ഏതൊരു ജനാധിപത്യത്തിലും സുപ്രധാനമാണ്. പ്രതിഷേധകാര്‍ക്ക്  ഇന്ത്യയുടെ  ഭരണഘടന  ഉറപ്പുനൽകുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ഞങ്ങള്‍  പ്രതീക്ഷിക്കുന്നുവെന്നും ബ്രിട്ടീഷ്‌ സർക്കാർ പറഞ്ഞു. "കര്‍ഷക സമരത്തിലുള്ള  പ്രതിഷേധക്കാരുടെ സുരക്ഷയും മാധ്യമസ്വാതന്ത്ര്യവും ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുക" എന്ന ആവശ്യം ഉന്നയിച്ചു ഗുര്‍ചരന്‍ സിംഗ് ആരംഭിച്ച നിവേദനത്തില്‍  ഒരു ലക്ഷത്തില്‍ അധികം പേര്‍ ഒപ്പുവച്ചതോടെയാണ്  ഈ വിഷയത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍  ഔദ്യോഗികമായി പ്രതികരിച്ചത്.     ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് യുകെ സർക്കാരിനു ബോധ്യമുണ്ട്. നിരവധി ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയിലെ കാർഷിക സമൂഹങ്ങളുമായി കുടുംബബന്ധമുണ്ട്, അതിനാല്‍ ഈ വിഷയത്തിൽ യുണൈറ്റഡ് കിംഗ്ഡത്തിൽ ശക്തമായ വികാരവുമുണ്ട്. ന്യൂഡൽഹിയിലെ ഞങ്ങളുടെ ഹൈക്കമ്മീഷനും ഇന്ത്യയിലുടനീളമുള്ള ഡെപ്യൂട്ടി ഹൈകമ്മീഷനുകളും വഴി സർക്കാർ ഈ  സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ സർക്കാർ കർഷക യൂണിയനുകളുമായി പലതവണ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ജനുവരിയിൽ സുപ്രീം കോടതി മൂന്ന് കാർഷിക നിയമങ്ങൾ നിർത്തിവയ്ക്കുകയും നിയമങ്ങളുടെ  സൂക്ഷ്മപരിശോധനയ്ക്കായി ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു.  2020 ഡിസംബറിൽ ഇന്ത്യ സന്ദർശിച്ച വേളയിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കർഷകരുടെ പ്രതിഷേധവിഷയം ഇന്ത്യന്‍ പ്രതിനിധിയുമായി ചർച്ച  ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളിലെ   വിദേശകാര്യ മന്ത്രിമാരും ഹൈ കമീഷണര്‍മാരും നിരന്തരം ആശയനിവിമയം നടക്കുന്നുണ്ട്. ഇന്ത്യയിലെ  മനുഷ്യാവകാശ പ്രശ്നങ്ങളും  സംഭാഷണത്തിന്റെ ഭാഗമാണ്.   പ്രതിഷേധം നിയമവിരുദ്ധമായി കടന്നാൽ ക്രമസമാധാനം നടപ്പാക്കാൻ സര്‍ക്കാരിന്  അധികാരമുണ്ട്.  എന്നാല്‍  ഏതൊരു ശക്തമായ ജനാധിപത്യത്തിനും  മാധ്യമസ്വാതന്ത്ര്യം  അനിവാര്യമാണ്. മാധ്യമ സ്വാതന്ത്ര്യത്തിനും ലോകമെമ്പാടുമുള്ള ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും മുൻ‌തൂക്കം നൽകുന്നതിന് യുകെ പ്രതിജ്ഞാബദ്ധമാണ്.  അതിന്റെ ഭാഗമായി  മാധ്യമങ്ങള്‍ക്കായി സ്കോളര്‍ഷിപ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി   മനുഷ്യാവകാശ പ്രശ്നങ്ങള്‍    റിപ്പോര്‍ട്ട് ചെയ്യാനുള്ള വര്‍ക്ക്‌ ഷോപ്പുകള്‍ നടത്താന്‍  തോംസൺ റോയിട്ടേഴ്സ് ഫൌണ്ടേഷനുമായി സഹകരിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കർഷകരുടെ പ്രതിഷേധസമരത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് യുകെ സർക്കാർ തുടരും.  കാർഷിക പരിഷ്കാരങ്ങൾ ഇന്ത്യയെ സംബന്ധിച്ചിക്കുന്ന  വിഷയമാണ് എങ്കിലും   ആഗോളതലത്തിൽ മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തി പിടിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മുമ്പില്‍ തന്നെയുണ്ടാകും. ("ഫോറിൻ & കോമൺ‌വെൽത്ത് ഓഫീസ്' പുറത്തിറക്കിയ വാര്‍ത്താകുറിപ്പ്). Read on deshabhimani.com

Related News