ബ്രിട്ടനില്‍ വീണ്ടും പണിമുടക്ക്‌ ; സ്തംഭിച്ച്‌ ട്രെയിന്‍ ​ഗതാ​ഗതം



ലണ്ടന്‍ റെയില്‍​ ​ഗതാ​ഗതം സ്തംഭിപ്പിച്ച് ബ്രിട്ടനിലെ ട്രെയിന്‍ തൊഴിലാളികള്‍ വീണ്ടും പണിമുടക്കിൽ. മൂന്നുദിവസത്തെ പണിമുടക്കിന്റെ ആദ്യദിനമായ വ്യാഴാഴ്ച  അഞ്ചിലൊന്ന് സര്‍വീസ്‌ മാത്രമാണ് നടന്നത്. വരും ദിവസങ്ങളിൽ ലണ്ടനിലെ ബസ് സര്‍വീസിനെയും സബ് വേ സര്‍വീസുകളെയും സമരം ബാധിക്കും. ശനിയാഴ്ച വരെയാണ്‌ പണിമുടക്ക്‌. ജൂണ്‍മുതല്‍ ഇതുവരെ ആറു സമരമാണ് ​ഗതാ​ഗതമേഖലയിലുണ്ടായിട്ടുള്ളത്. രൂക്ഷമാകുന്ന വിലക്കയറ്റത്തെ അതിജീവിക്കാന്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയംമൂലമാണ് തൊഴില്‍തര്‍ക്കം നീണ്ടുപോകുന്നതെന്ന് റെയില്‍ മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ആര്‍എംടി) യൂണിയന്‍ നേതാവ് മിക് ലിഞ്ച് പറഞ്ഞു. കുറഞ്ഞവേതനത്തില്‍ രാജ്യത്ത് ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ആയിരക്കണക്കിനു തൊഴിലാളികൾക്ക് അവര്‍ക്ക് അര്‍ഹമായ വേതനംപോലും ലഭിക്കുന്നില്ലെന്നും മിക് പറഞ്ഞു.   Read on deshabhimani.com

Related News