ബ്രസീലിനെ പുനർനിർമിക്കും: ലുല



ബ്രസീലിയ> കടുത്ത സാമ്പത്തികത്തകർച്ച നേരിടുന്ന ബ്രസീലിനെ പുനർനിർമിക്കുമെന്ന്‌ ഉറപ്പുനൽകി പുതിയ പ്രസിഡന്റ്‌ ലൂയിസ്‌ ഇനാസിയോ ലുല ഡ സിൽവ. അധികാരമേറ്റശേഷം  രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ്‌ പ്രഖ്യാപനം.പ്രതീക്ഷയുടെയും പുനർനിർമാണത്തിന്റെയും സന്ദേശമാണ്‌ പുതിയ സർക്കാർ ജനങ്ങൾക്ക്‌ നൽകുന്നതെന്ന്‌ ലുല കോൺഗ്രസിന്റെ അധോസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്‌ ലുലയ്ക്ക്‌ ഇത്തവണത്തെ നേരിടേണ്ടിവരിക. ദാരിദ്ര്യം ഇല്ലാതാക്കാൻ ശക്തമായി പോരാടുമെന്നും വിദ്യാഭ്യാസത്തിന്‌ കൂടുതൽ മുതൽമുടക്കുമെന്നും തെരഞ്ഞെടുപ്പ്‌ കാലത്തുതന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ലുലയുടെ സ്ഥാനാരോഹണത്തെതുടർന്ന്‌ ആഹ്ലാദക്കടലായിരിക്കുകയാണ്‌ ബ്രസീൽ തെരുവുകൾ. Read on deshabhimani.com

Related News