വിശ്വാസം തെളിയിച്ചു, വെല്ലുവിളികൾ ഏറെ ; ബ്രിട്ടനിൽ ബോറിസ് ജോൺസന് ആശ്വാസം

videograbbed image


ലണ്ടൻ പാർലമെന്റിൽ വിശ്വാസം തെളിയിച്ചെങ്കിലും ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ രാജിവയ്ക്കുന്നതാണ്‌ ഉചിതമെന്ന്‌ പ്രതിപക്ഷം. സ്വന്തം പാർടിയിലെ 41 ശതമാനം എംപിമാർ ജോൺസനെ പുറത്താക്കുന്നതിനെ അനുകൂലിച്ച്‌ വോട്ടുചെയ്തതോടെയാണ്‌ പ്രതിപക്ഷം ആവശ്യം ശക്തമാക്കുന്നത്‌. കൺസർവേറ്റീവ്‌ പാർടിയുടെ മുൻ നേതാവും ജോൺസൻ അനുകൂലിയുമായിരുന്ന വില്ല്യം ഹേഗ്‌ ഉൾപ്പെടെയുള്ളവരും രാജി ആവശ്യം ഉന്നയിച്ചിരുന്നു. അവിശ്വാസപ്രമേയത്തിന്‌ നോട്ടീസ്‌ നൽകുമെന്ന്‌ ലേബർ പാർടിയും പ്രഖ്യാപിച്ചിട്ടുണ്ട്‌. തിങ്കൾ വൈകിട്ട്‌ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റീവ്‌ പാർടിയുടെ 211 എംപിമാർ അദ്ദേഹത്തിന്‌ അനുകൂലമായും 148 പേർ എതിർത്തും വോട്ട്‌ ചെയ്തിരുന്നു. എന്നാൽ, വ്യക്തമായ വിജയമെന്ന്‌ അവകാശപ്പെട്ട ജോൺസൻ, രാജിവയ്ക്കില്ലെന്ന്‌ പറഞ്ഞു. Read on deshabhimani.com

Related News