ലബനനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിൽ സ്‌ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടതായി സൂചന



ബെയ്‌റൂട്ട്‌ > തെക്കൻ ലബനനിലെ പലസ്തീൻ അഭയാർഥിക്യാമ്പിൽ സ്‌ഫോടനം. തുറമുഖ നഗരമായ ടയറിലെ ബുർജ്‌ ഷമലി ക്യാമ്പിൽ വെള്ളി രാത്രിയുണ്ടായ സ്‌ഫോടനത്തിൽ നിരവധി പേർ മരിച്ചതായും ധാരാളം പേർക്ക്‌ പരിക്കേറ്റതായും വിവരമുണ്ട്‌. 12 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. എന്നാൽ, കൃത്യമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ലെന്ന്‌ അധികൃതർ അറിയിച്ചു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌.   Read on deshabhimani.com

Related News