ട്രംപിന്റെ വിലക്ക്‌ നീക്കും ; അമേരിക്കന്‍ സൈന്യത്തിൽ ട്രാൻസ്‌ജെൻഡറുകളും



വാഷിങ്‌ടൺ ട്രാൻസ്‌ജെൻഡറുകളെ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്‌ വിലക്കിയ  ട്രംപിന്റെ ഉത്തരവ്‌ പിൻവലിക്കാനൊരുങ്ങി പ്രസിഡന്റ്‌ ജോ ബൈഡൻ.  സൈനികനയത്തില്‍‌ പെൻറ്റഗൺ മാറ്റം വരുത്തും‌. ട്രംപ്‌ പ്രസിഡന്റായി ആദ്യ വർഷം തന്നെ ട്രാൻസ്‌ സമൂഹത്തിന്‌ സൈന്യത്തിൽ വിലക്ക്‌ ഏർപ്പെടുത്തി. ഈ വിലക്ക്‌ നീക്കാൻ ബൈഡൻ എക്‌സിക്യൂട്ടീവ്‌ ഉത്തരവ്‌ പുറപ്പെടുവിക്കും. അമേരിക്കയിലെ എല്ലാ മേഖലയിലും നിഴലിക്കുന്ന അസമത്വ പ്രശ്‌നങ്ങളിൽ ഇടപെടാനാണ് ആദ്യഘട്ടത്തില്‍തന്നെ‌ ബൈഡൻ ശ്രമിക്കുന്നത്. ‘മെയിഡ്‌ ഇൻ അമേരിക്ക’യുമായി ബൈഡൻ അമേരിക്കൻ നിർമിത ഉൽപന്നങ്ങൾക്ക്‌ കൂടുതൽ പ്രചാരം നൽകാനും വിതരണ ശ്യംഖല ശക്തിപ്പെടുത്താനും ഒരുങ്ങി പ്രസിഡന്റ്‌ ജോ ബൈഡൻ. ഇതു സംബന്ധിച്ച  ഉത്തരവുകൾ ബൈഡൻ ഒപ്പ്‌ വയ്‌ക്കും. ഉത്തരവുകളിൽ പ്രധാനം ഫെഡറൽ ഏജൻസികൾ രാജ്യത്തിനകത്ത് നിർമിച്ച ഉൽപന്നങ്ങൾ ഉപയോഗിക്കണമെന്നതാണ്‌. ഫെഡറൽ ഏജൻസികളുടെ കരാറിലൂടെമാത്രം 600 ബില്യൺ യുഎസ് ഡോളറാണ്‌ ചെലവ്‌. ‘മെയിഡ്‌ ഇൻ അമേരിക്ക’യിലൂടെ ദീർഘകാല അടിസ്ഥാനത്തിൽ മികച്ച ജോലികൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് വൈറ്റ്ഹൗസ് ഉന്നതന്‍ പ്രതികരിച്ചു. Read on deshabhimani.com

Related News