VIDEO - ബെല്ലാ ചാവോയുടെ ലങ്കന്‍ കവറുമായി പ്രതിഷേധക്കാര്‍; ഗാനത്തില്‍ വിപ്ലവ നേതാക്കള്‍ക്കൊപ്പം പിണറായിയും



കൊച്ചി> ബെല്ലാ ചാവോയുടെ ലങ്കന്‍ കവറുമായി പ്രതിഷേധക്കാര്‍.ഇറ്റാലിയന്‍ നാടോടി ഗാനത്തിന്റെ ഈണത്തിലുള്ള 'എനവാഡോ' എന്ന ഗാനമാണിപ്പോള്‍ ശ്രീലങ്കയില്‍ തരംഗമാകുന്നത്. ശ്രീലങ്കന്‍ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ സമനലീ ഫൊന്‍സേകയും വിമല്‍ കെട്ടിപ്പിയറച്ചിയും ചേര്‍ന്ന് ആലപിച്ച വീഡിയോ ഗാനത്തില്‍ അതിജീവനത്തിന്റെ ചരിത്രമാണ് കാണാന്‍ കഴിയുക. ഇടതുപക്ഷ ചരിത്രവും അതിജീവനത്തിന്റെ സമരങ്ങളും വീഡിയോയിലുണ്ട്. അമേരിക്കയുടെ വിയ്റ്റ്‌നാം അധിനിവേശം, ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന വിമോചന പോരാട്ടങ്ങള്‍ തുടങ്ങിയവയും ദൃശ്യങ്ങളുമുണ്ട്. ചെ ഗുവേര, ലെനിന്‍, ഫിദല്‍ കാസ്‌ട്രോ, സ്റ്റാലിന്‍, മണ്ടേല, മാവോ സെതുങ്, ഹൊചിമിന്‍, സുബാഷ് ചന്ദ്ര ബോസ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനേയും വീഡിയോയില്‍ കാണാം. എസ്എഫ്‌ഐ പോലുള്ള പ്രസ്ഥാനങ്ങളേയും സൂചിപ്പിക്കുന്നുണ്ട്.   Read on deshabhimani.com

Related News