അസോവ്‌സ്തൽ ഉരുക്കുശാലയിൽനിന്ന്‌ 46 പേരെ രക്ഷിച്ചു



ഖർകിവ്‌ റഷ്യൻ ആക്രമണത്തിൽനിന്ന്‌ രക്ഷതേടി ദിവസങ്ങളായി മരിയൂപോളിലെ അസോവ്‌സ്തൽ ഉരുക്കുശാലയിൽ കഴിഞ്ഞിരുന്നവരിൽ 46 പേരെ രക്ഷപ്പെടുത്തി. രണ്ട്‌ സംഘമായാണ്‌ ആളുകളെ പുറത്തെത്തിച്ചത്‌. ഇവിടെ ആയിരം ജനങ്ങളും രണ്ടായിരം ഉക്രയ്‌ൻ സൈനികരും രക്ഷപ്രാപിച്ചിരുന്നതായാണ്‌ നിഗമനം. ഇതിൽ പരിക്കേറ്റ അറുനൂറോളം പേരുമുണ്ട്‌. Read on deshabhimani.com

Related News