മെക്‌സികോയിൽ നീന്തൽക്കുളത്തിൽ വെടിവയ്‌പ്‌; ഏഴുപേർ കൊല്ലപ്പെട്ടു



സെലായ > മെക്‌സികോയിലെ നീന്തൽക്കുളത്തിലുണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. സെൻട്രൽ മെക്‌സികോയിൽ ശനിയാഴ്‌ച വൈകിട്ടാണ് സംഭവം. തോക്കുധാരികൾ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഏഴുവയസുള്ള കുട്ടിയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. സംഭവസ്ഥലത്തെ സുരക്ഷ കാമറകളും ആക്രമികൾ തകർത്തിട്ടുണ്ട്. മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതിനായി സുരക്ഷസേനയെ നിയോഗിച്ച 2006ലെ നടപടിക്ക് ശേഷം 350,000 ലധികം കൊലപാതകങ്ങൾ മെക്‌സികോയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. Read on deshabhimani.com

Related News