കശ്മീർ വിഷയം സമാധാനപരമായി പരിഹരിക്കപ്പെടും: യുഎൻ മേധാവി

videograbbed image


ഐക്യരാഷ്ട്രസംഘടന കേന്ദ്രം കശ്മീര്‍ വിഷയം സമാധാനപരമായി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. വിഷയത്തില്‍  ഇന്ത്യയും പാകിസ്ഥാനുമിടയിലുള്ള പ്രശ്നങ്ങള്‍  ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടും. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നതും ആളുകൾക്ക് സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാൻ കഴിയുന്നതുമായ സാഹചര്യമാണ് കശ്മീരില്‍ ഉള്ളതെന്നാണ് ഐക്യരാഷ്ട്രസംഘടന കരുതുന്നത്. വെള്ളിയാഴ്ച ഐക്യരാഷ്ട്രസംഘടനാ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍, കശ്മീർ വിഷയം സംബന്ധിച്ച്   പാകിസ്ഥാൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ഗുട്ടെറസ് ഇക്കാര്യം പറഞ്ഞത്. പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് യുഎന്നിന്റെ നിലപാട് മുന്‍പത്തേത് തന്നെയാണെന്നും മേഖലയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നും ഗുട്ടെറസ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് പതിറ്റാണ്ടുകളായി ഇന്ത്യയുടെ നിലപാട്. Read on deshabhimani.com

Related News