കോവിഡ് പ്രതിരോധത്തിന് ​ഗുളിക ; അടിയന്തര ഉപയോഗത്തിന് അനുമതി തേടി



വാഷിങ്ടണ്‍ കോവിഡ് ചികിത്സയ്‌ക്കായി വികസിപ്പിച്ചെടുത്ത ആദ്യ ആന്റിവൈറല്‍ ഗുളികയ്ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി തേടി പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ മെർക്ക് ആൻഡ് കോ ഇൻകോർപ്പറേഷന്‍ അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ സമീപിച്ചു.മോള്‍നുപിരാവിര്‍ എന്നറിയപ്പെടുന്ന ഈ മരുന്ന് കോവിഡ് ​ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയുകയും ആശുപത്രി വാസവും മരണനിരക്കും പകുതിയായി കുറയ്‌ക്കുകയും ചെയ്യുമെന്ന് കമ്പനി അവകാശപ്പെട്ടു. മെര്‍ക്ക്, റിഡ്ജ്ബാക്ക് ബയോതെറാപ്യൂട്ടിക്‌സ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് വായിലൂടെ കഴിക്കാവുന്ന ഓറല്‍ ആന്റിവൈറല്‍ മരുന്ന് വികസിപ്പിച്ചത്. ആശുപത്രി നിരീക്ഷണം കൂടാതെ വീട്ടിലിരുന്നുതന്നെ ഉപയോ​ഗിക്കാവുന്ന ​ഗുളിക വാക്‌സിനേഷന്‍ നിരക്ക് കുറവുള്ള രാജ്യങ്ങളില്‍ മികച്ച ഫലം ചെയ്യുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. Read on deshabhimani.com

Related News