അമേരിക്ക ഇന്ന്‌ ബൂത്തിലേക്ക്‌



ന്യൂയോർക്ക്‌ > ഡെമോക്രാറ്റിക്‌ പാർടിക്കും റിപ്പബ്ലിക്കൻ പാർടിക്കും അതി നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിന്‌ അമേരിക്കൻ ജനത ചൊവ്വാഴ്‌ച ബൂത്തിലെത്തും. 3.9 കോടി പേരാണ്‌ സമ്മതിദാനം രേഖപ്പെടുത്തുക. പ്രചാരണത്തിന്റെ അവസാന ദിനമായ തിങ്കളാഴ്‌ച ബൈഡനും ട്രംപും പരസ്‌പരം ഏറ്റുമുട്ടി. റിപ്പബ്ലിക്കുകൾ തെരഞ്ഞെടുപ്പ്‌ നിഷേധികളാണെന്നും വിജയിച്ചില്ലെങ്കിൽ അക്രമം അഴിച്ചുവിടുന്നവരാണെന്നും ബൈഡൻ വിമർശിച്ചു. വളർന്നുവരുന്ന ഇടതുപക്ഷ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപിന്റെ ആഹ്വാനം. പ്രതിനിധിസഭയിലെ 435 സീറ്റിലേക്കും സെനറ്റിലെ ആകെയുള്ള നൂറിൽ 34 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ്. Read on deshabhimani.com

Related News