റഷ്യക്കുമേൽ ഉപരോധ യുദ്ധം



വാഷിങ്‌ടൺ ഉക്രയ്‌നെതിരായ സൈനികനീക്കം ഒരു വർഷം പിന്നിടുമ്പോൾ റഷ്യക്കെതിരായ കൂടുതൽ ഉപരോധവുമായി അമേരിക്ക.  പ്രസിഡന്റ് ജോ ബൈഡന്‍ ഉക്രയ്ന്‍ സന്ദര്‍ശിച്ച് മടങ്ങിയതിനു പിന്നാലെയാണ്‌ പ്രഖ്യാപനം. റഷ്യയുടെ ലോഹ, ഖനന മേഖലകളെയും ധനസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഉപരോധം. 250 വ്യക്തികളും റഷ്യൻ കമ്പനികളും ഉപരോധ പട്ടികയിലുണ്ട്. ആയുധക്കച്ചവടക്കാര്‍, ആയുധനിര്‍മാണവുമായി ബന്ധമുള്ള സാങ്കേതിക കമ്പനികള്‍ എന്നിവയുടെമേലും ഉപരോധം ഏര്‍പ്പെടുത്തി. ഉപരോധത്തെ മറികടക്കാന്‍ റഷ്യയെ സഹായിച്ച വിദേശ സ്ഥാപനങ്ങൾക്കും  ഉപരോധമുണ്ട്‌. ജി ഏഴ്‌ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഉപരോധം.  ഉക്രയ്‌ന്‌ 200 കോടി ഡോളറിന്റെ അധികസഹായവും യുഎസ്‌ പ്രഖ്യാപിച്ചു.         റഷ്യക്കെതിരായ പോരാട്ടത്തെ സഹായിക്കാന്‍ ഉക്രയ്നിലേക്ക് കൂടുതല്‍ ഡ്രോണുകള്‍ അയക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാരും പ്രഖ്യാപിച്ചു. 90 റഷ്യന്‍ വ്യക്തികള്‍ക്കും 40 സ്ഥാപനത്തിനുമെതിരെ പുതിയ സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തി. ബ്രിട്ടനും റഷ്യക്കുമെതിരെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്‌. ഉക്രയ്‌ന്  250 കോടി ഡോളറിന്റെ അധിക സഹായം നൽകുമെന്ന്‌ ലോകബാങ്ക്‌ പ്രഖ്യാപിച്ചു. Read on deshabhimani.com

Related News