മാധ്യമപ്രവർത്തകയുടെ കൊലപാതകം: വെടിയുണ്ട പരിശോധിക്കാൻ ഇസ്രയേൽ

videograbbed image ഷിറീന്‍ അബു അഖ്‌ല


ജെറുസലേം അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഷിറീന്‍ അബു അഖ്‌ലയ്ക്ക് വെടിയേറ്റത് തങ്ങളുടെ സൈനികന്റെ തോക്കില്‍ നിന്നാണോയെന്ന് പരിശോധിക്കുമെന്ന് ഇസ്രയേല്‍. യുഎസ് നിരീക്ഷകന്റെ സാന്നിധ്യത്തില്‍ പരിശോധന നടത്താമെന്നും അവര്‍ അറിയിച്ചു. ജറുസലേമിലുള്ള യുഎസ് എംബസിയില്‍ വെടിയുണ്ട പരിശോധന നടത്താമെന്നും പലസ്തീന്‍ ജനറല്‍ പ്രോസിക്യൂട്ടര്‍ അക്രം അല്‍ഖതീബ് പറഞ്ഞു. ശനിയാഴ്ച യുഎസ് സുരക്ഷാ ഉദ്യോ​ഗസ്ഥര്‍ക്ക് പലസ്തീന്‍ അധികൃതര്‍ ഷിറീന്റെ മരണകാരണമായ വെടിയുണ്ട കൈമാറി.  ഇസ്രയേലിന്റെ സൈനിക നടപടിറിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മെയ് 11നാണ് പലസ്തീന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്റെ തലയ്ക്ക് വെടിയേറ്റത്. Read on deshabhimani.com

Related News