അമേരിക്കയില്‍ ട്രക്കിനുള്ളില്‍ 44 മൃതദേഹങ്ങള്‍



വാഷിംഗ്ടണ്‍> അമേരിക്കയില്‍ ട്രക്കിനുള്ളില്‍ 44 മൃതദേഹങ്ങള്‍ കണ്ടെത്തി. ടെക്‌സാസിലെ  സാന്‍ ആന്റോണിയയിലാണ്  മൃതദേഹങ്ങള്‍ ട്രക്കിനകത്ത് കാണാനായത്. അവശ നിലയിലായ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്നും ഏകദേശം  250 കിലോമീറ്റര്‍ അകലെയാണ് ട്രക്ക് കണ്ടെത്തിയ പ്രദേശം.  ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മെക്‌സിക്കോയില്‍ നിന്നുള്ള അഭയാര്‍ഥികളാണ് മരിച്ചതെന്നാണ്  സൂചന.  ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.  സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു     Read on deshabhimani.com

Related News