പാകിസ്ഥാനിൽ ഹിന്ദുക്ഷേത്രം തകർത്തു; 22 പേർക്ക്‌ ശിക്ഷ



ഇസ്ലാമാബാദ്‌ > പാകിസ്ഥാനിലെ റാഹിം യാർ ഖാൻ ജില്ലയിൽ ഹിന്ദുക്ഷേത്രം തകർത്ത കേസിൽ 22 പേർക്ക്‌ അഞ്ചുവർഷം തടവ്‌ വിധിച്ച്‌ തീവ്രവാദവിരുദ്ധ കോടതി. 2021 ആഗസ്‌ത്‌ നാലിനാണ്‌ നൂറുകണക്കിനാളുകൾ ചേർന്ന്‌ ഭോങ്‌ പട്ടണത്തിലെ ക്ഷേത്രം അടിച്ചുതകർത്തത്‌. സമീപത്തെ മുസ്ലിം മതസ്ഥാപനത്തിലെ ലൈബ്രറിയിൽ ഹിന്ദു കുടുംബത്തിലെ എട്ടുവയസ്സുകാരൻ മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ്‌ ആക്രമണത്തിൽ കലാശിച്ചത്‌. കേസിൽ 84 പേരെ വിചാരണ ചെയ്‌തിരുന്നു.   Read on deshabhimani.com

Related News