11 ജില്ലയിൽ ഇന്ന്‌ യെല്ലോ അലർട്ട്‌; മഴ കനക്കും



തിരുവനന്തപുരം> തെക്കൻ കർണാടകംമുതൽ കോമറിൻമേഖലവരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും പടിഞ്ഞാറൻ  കാറ്റിന്റെയും സ്വാധീനത്തിൽ സംസ്ഥാനത്ത്‌ ഞായർവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക്‌ സാധ്യത. വ്യാഴം തിരുവനന്തപുരം, കൊല്ലം, കോട്ടയം ഒഴിച്ചുള്ള ജില്ലകളിലും വെള്ളി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ). കേരളതീരത്ത്‌ ശനിവരെയും കർണാടകതീരത്ത്‌ വെള്ളിമുതലും ലക്ഷദ്വീപ് തീരത്ത്‌ വ്യാഴവും മീൻപിടിത്തത്തിനു പോകരുത്‌. Read on deshabhimani.com

Related News