തിത‌്‌ലി ചുഴലിക്കാറ്റ്‌ ഇന്ന്‌ ഒറീസയിൽ; ഇരട്ട ചുഴലി പ്രഭാവത്തിൽ അറബിക്കടലും ബംഗാൾ ഉൾക്കടലും



തിരുവനന്തപുരം> ഇരട്ട ചുഴലി പ്രഭാവത്തിൽ അറബിക്കടലും ബംഗാൾ ഉൾക്കടലും. തി‌ത‌്‌ലി ചുഴലിക്കാറ്റ‌് വ്യാഴ‌ാഴ‌്ച പുലർച്ചെ ഒറീസാ തീരത്ത‌് കരകയറും. നാശം വിതക്കാൻ സാധ്യതയുള്ളതിനാൽ ഒറീസ–ആന്ധ്രാ തീരങ്ങളിൽ കനത്ത ജാഗ്രത. അറബിക്കടലിൽ നിലകൊള്ളുന്ന ലുബാൻ ചുഴലിക്കാറ്റ‌് ഇരുപത്തിനാല‌് മണിക്കൂറിനുള്ളിൽ ഒമാൻ–യമൻ തീരത്ത‌് ഇടിച്ചിറങ്ങും. ബംഗാൾ ഉൾക്കടലിന്റെ കേന്ദ്രഭാഗത്ത‌്   കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂന മർദ്ദം അതിവേഗം തി‌ത‌്‌ലി ചുഴലിക്കാറ്റാറയി മാറുകയായിരുന്നു. ഒഡിഷയിലെ ഗോപാൽപൂരിന് 230 കിലോ മീറ്റർ തെക്ക് കിഴക്കായും, ആന്ധ്രായിലെ കലിംഗപട്ടണത്തിന് 190 കിലോ മീറ്റർ തെക്ക് കിഴക്കായുമാണ‌് തിത‌്‌ലി ഇപ്പോൾ. ഇത്  കരുത്താർജിച്ച‌്   ഗോപാൽപൂരിനും, കലിംഗപട്ടണത്തിനും മദ്ധ്യേ കരയ്ക്ക് കയറുമെന്നാണ് സൂചന. ബംഗാൾ ഉൾക്കടലിന്  മണിക്കൂറിൽ  60 കിലോ മീറ്റർ വരെ വേഗതയിൽ  കാറ്റടിക്കാൻ സാധ്യതയുണ്ട്. ഒഡിഷയിലെയും ആന്ധ്രാപ്രദേശിന്റെ വടക്കൻ ജില്ലകളിലും പല സ്ഥലങ്ങളിലും കനത്ത മഴ ലഭിക്കും.  കട  പ്രക്ഷുബ്‌ധമാകം.  ആന്ധ്രാ– ഒഡീഷാ  തീരദേശങ്ങളിൽ കനത്ത നാശമുണ്ടാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട‌്. കേരളത്തിലും തമിഴ‌്നാട്ടിലും മഴ ലഭിക്കും. ഒരാഴ‌്ചയിലേറെയായി അറബിക്കടലിൽ നിന്ന‌് ശക്തി സമാഹരിച്ച ലുബാൻ ചുഴലിക്കാറ്റ‌് വെള്ളിയാഴ‌്ചയോടെ ഒമാൻ–യമൻ തീരത്തെത്തും. സലാലക്ക‌് 570 കിലോമീറ്റർ  തെക്ക‌് കിഴക്കായാണ‌് ചുഴലിക്കാറ്റ‌് ഇപ്പോൾ നിലകൊള്ളുന്നത‌്. ഇത‌് 90 മുതൽ 100 കിലോമീറ്റർ വേഗതപ്രാപിച്ചേക്കാം. ഇരു ചുഴലിക്കാററുകളും പരസ‌്പരം സ്വാധീനം ചെലുത്തു(ഫുജിവാര എഫ്ക്ട‌്)ന്നുണ്ട‌്. കടൽക്ഷോഭം രൂക്ഷമയതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട‌്. Read on deshabhimani.com

Related News