സംസ്‌ഥാനത്ത്‌ 12 വരെ ഇടിമിന്നലിനും മഴയ്‌ക്കും സാധ്യത



കൊച്ചി> ജനുവരി 12 വരെ  കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 വരെയുള്ള സമയത്താണ്‌ ഇടിമിന്നലിനുള്ള സാധ്യത . മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത.  കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരീതൽ സ്വീകരിക്കേണ്ടതാണ്. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാൻ വിടരുത്‌. Read on deshabhimani.com

Related News