മഴ: റെഡ് അലർട്ട്‌ പിൻവലിച്ചു; ഓറഞ്ച്‌ അലർട്ട്‌ തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം



തിരുവനന്തപുരം> അറബികടലിൽ ന്യൂനമർദം  രൂപപെട്ടതിനെ തുടർന്ന്‌ കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന റെഡ് അലർട്ട്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു.അതേസമയം .ജൂൺ 10, 11, 12 തീയതികളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്‌ തുടരുന്നു.അതേസമയം തെക്കുപടിഞ്ഞാറൻ കാലവർഷം നാളെത്തന്നെ കേരളത്തിൽ എത്തും. ജൂൺ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും ജൂൺ 11 ന് എറണാകുളം, തൃശ്ശൂര്, മലപ്പുറം, എന്നീ ജില്ലകളിലും ജൂൺ 12 ന് എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചത്‌. . ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണുള്ളത്‌. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്‌ . ജൂൺ 8 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും, ജൂൺ 9 ന് കൊല്ലം, ആലപ്പുഴ, കോട്ടയം,  എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലും, ജൂൺ  10 ന് കോട്ടയം, തൃശ്ശൂർ,  കോഴിക്കോട്, കണ്ണൂർ, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിലും, ജൂൺ 11 ന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ജൂൺ 12  ന് ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും  'യെല്ലോ(മഞ്ഞ) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. മലയോരങ്ങളിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. എല്ലാ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകി Read on deshabhimani.com

Related News