ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം : തെക്കൻ ജില്ലകളിൽ മഴയ‌്ക്ക‌് സാധ്യത



തിരുവനന്തപുരം>  കേരളത്തിൽ തെക്കൻ ജില്ലകളിൽ ശനിയാഴ‌്ച രാവിലെവരെ ചിലയിടങ്ങളിൽ മഴ ലഭിക്കും. ഉയർന്ന പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയ‌്ക്കും സാധ്യതയുണ്ട‌്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വരുംദിവസങ്ങളിൽ ശക്തിപ്പെടുമെന്ന‌് കാലാവസ്ഥാവകുപ്പ‌് അറിയിച്ചു. ഇത‌ുമൂലം ആന്ധ്ര, ഒറീസ, തമിഴ‌്നാട‌് എന്നിവിടങ്ങളിൽ ശക്തമായ മഴയ‌്ക്കും സാധ്യതയുണ്ട‌്.   Read on deshabhimani.com

Related News