തുലാവർഷം 
ഇന്നുതുടങ്ങും :
 നാളെമുതൽ 
ശക്തമായ മഴ



തിരുവനന്തപുരം തുലാവർഷത്തിന്‌ ശനിയാഴ്‌ച തുടക്കമാകുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളിൽ ആരംഭിക്കുന്ന മഴ  തുടർന്നുള്ള ദിവസങ്ങളിൽ കേരളത്തിലേക്ക്‌ വ്യാപിക്കും. കഴിഞ്ഞ വർഷം ഒക്ടോബർ 25ന്  ആരംഭിച്ച തുലാവർഷത്തിൽ സംസ്ഥാനത്ത്‌ റെക്കോർഡ്‌ മഴയാണ്‌ ലഭിച്ചത്‌–-109 ശതമാനം അധിക മഴ. സംസ്ഥാനത്ത്‌ ഇത്തവണയും സാധാരണയിൽ കൂടുതൽ മഴയാണ്‌ പ്രവചനം.    സംസ്ഥാനത്ത്‌ ഞായർ മുതൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യത. ഞായർ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും തിങ്കൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരളം, -കർണാടക, -ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല. Read on deshabhimani.com

Related News