തുടക്കം മോശമാക്കാതെ കാലവര്‍ഷം



തിരുവനന്തപുരം > സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാല വര്‍ഷം ശക്തമാകും. ആദ്യ ദിവസം തന്നെ സാമാന്യം മെച്ചപ്പെട്ട  മഴ ലഭിച്ചു. മുന്‍ വര്‍ഷം തുടക്കത്തിലേ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ആദ്യ ദിവസമായ തിങ്കളാഴ്ച തെക്കന്‍ ജില്ലകളില്‍ കനത്ത മഴ ലഭിച്ചു. ആലപ്പുഴയില്‍ 9.5 സെന്റീമീറ്റര്‍ മഴ ലഭിച്ചു. പുനലൂരില്‍ 5.5, കോന്നിയില്‍ ഏഴ്, കൊല്ലത്ത് ആറ്, പാലക്കാട്ട് രണ്ട്, കോഴിക്കോട്ട് 3.9, വടകരയില്‍ 6.38, ആലുവയില്‍ 3.7, തിരുവനന്തപുരത്ത് 3.30 സെന്റീമീറ്റര്‍ എന്നീ അളവിലാണ് മഴ ലഭിച്ചത്. കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംസ്ഥാനത്തെ 80 ശതമാനം മഴമാപിനികളിലെ മഴയുടെ അളവ് പരിശോധിച്ച ശേഷമായിരുന്നു ഇത്. ചൊവ്വാഴ്ച പരക്കെയും വ്യാഴാഴ്ച രാവിലെ വരെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശത്ത് 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. Read on deshabhimani.com

Related News