ഇന്നും നാളെയും കനത്ത ചൂട്; ജാഗ്രതപാലിക്കണം



തിരുവനന്തപുരം>ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.സൂര്യാഘാതത്തിനുള്ള സാധ്യതയേറെയാണ്. അതിനാല്‍ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ പതിക്കുന്നത് ഒഴിവാക്കണം.ധാരാളം ശുദ്ധവെള്ളം കുടിക്കണം.  രാവിലെ 11 മുതല്‍ 3 വരെ വെയില്‍കൊള്ളുന്നത് ഒഴിവാക്കണം. കെട്ടിടംപണി, റോഡ് പണി. തൊഴിലുറപ്പ് തുടങ്ങി പുറംജോലികളില്‍  ഏര്‍പ്പെടുന്നവര്‍ ആ നേരങ്ങളില്‍ ജോലി നിര്‍ത്തിവെയ്ക്കണമെന്ന് ദുരന്ത നിവാരണസേനയും മുന്നറിയിപ്പ് നല്‍കി.മെയ്  ആദ്യവാരം വരെ കനത്ത ചൂട് അനുഭവപ്പെടും. കര്‍ണാടകത്തിലനിന്ന് വീശിയടിക്കുന്ന ചൂടുകാറ്റാണ് കേരളത്തില്‍ വേനല്‍മഴയെ ബാധിച്ചത്. വേനല്‍ മഴ കുറഞ്ഞതാണ് ചൂട് കൂടാന്‍ കാരണം.മെയ് രണ്ടാം വാരത്തോടെ വേനല്‍മഴ ലഭിച്ചേക്കുമെന്നാണ് നിരീഷണം. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ 42ശതമാനം വേനല്‍ മഴയാണ് ഇത്തവണ കുറഞ്ഞത്.  Read on deshabhimani.com

Related News