കോഴിക്കോട്ടും വയനാട്ടിലും ഇന്ന്‌ അതിതീവ്ര മഴ



തിരുവനന്തപുരം കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്‌ച അതിതീവ്ര മഴയ്‌ക്ക്‌ (ഓറഞ്ച്‌ അലർട്ട്‌) സാധ്യതയെന്ന്‌ കാലാവസ്ഥാവകുപ്പ്‌. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ശക്തമായ (മഞ്ഞ അലർട്ട്‌) മഴയുണ്ടാകും. ഞായറാഴ്‌ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ശക്തമായ മഴയുണ്ടാകും. ശനിയാഴ്‌ച കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ല.വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ ലഭിച്ചു. Read on deshabhimani.com

Related News