ഇന്ന്‌ 9 ജില്ലയിൽ ശക്തമായ മഴ; ഞായറാഴ്‌ച ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ



തിരുവനന്തപുരം സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ചവരെ ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ശനിയാഴ്‌ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ഞായറാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്‌ ജില്ലയിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. ഞായറാഴ്‌ച ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടുണ്ട്‌. മീൻപിടിത്തത്തിന്‌ തടസ്സമില്ല. Read on deshabhimani.com

Related News