ഇന്ന്‌ 11 ജില്ലയിൽ ശക്തമായ മഴ



തിരുവനന്തപുരം തിങ്കളാഴ്‌ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. വെള്ളിയാഴ്‌ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ശനിയാഴ്‌ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ചമുതൽ തിങ്കളാഴ്‌ചവരെ കേരള, കർണടക തീരങ്ങളിൽ മീൻപിടിത്തം പാടില്ല.   Read on deshabhimani.com

Related News