9 ജില്ലയിൽ ഇന്ന്‌ മഞ്ഞ അലർട്ട്‌



തിരുവനന്തപുരം സംസ്ഥാനത്തെ ഒമ്പത്‌ ജില്ലയിൽ തിങ്കളാഴ്‌ച കേന്ദ്ര കാലാവാസ്ഥ വകുപ്പ്‌ മഞ്ഞഅലർട്ട്‌‌ പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലാണ്‌ അലർട്ട്‌‌. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്‌. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ, നദിക്കരകൾ, കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ  ജാഗ്രത പാലിക്കണം.  കേരള-–-കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്‌. ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത്‌ പരക്കെ മഴ ലഭിച്ചു. Read on deshabhimani.com

Related News