4 ജില്ലയിൽ ഇന്ന്‌ തീവ്രമഴ ; മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു



തിരുവനന്തപുരം തിങ്കളാഴ്‌ച  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ തീവ്രമഴ ലഭിക്കും. ചൊവ്വാഴ്‌ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകൾക്കും കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർമുതൽ 115.5 മില്ലിമീറ്റർവരെ മഴ പെയ്യും. തിങ്കളാഴ്‌ച രാത്രി കുളച്ചൽമുതൽ ധനുഷ്‌കോടിവരെയുള്ള തെക്ക് തമിഴ്നാട് തീരത്ത് മൂന്നുമുതൽ 3.5 മീറ്റർവരെ ഉയരത്തിൽ തിരമാലയ്‌ക്ക് സാധ്യത‌. കേരള, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. Read on deshabhimani.com

Related News