ചൊവ്വാഴ്‌ചവരെ ശക്തമായ മഴ തുടരും



തിരുവനന്തപുരം സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ചവരെ ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. മധ്യ പടിഞ്ഞാറൻ അറബിക്കടലിലും തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും  മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിന്‌ സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ മീൻപിടിക്കാൻ പോകരുത്‌. കേരള തീരത്ത് മീൻപിടിക്കാൻ തടസ്സമില്ല. വെള്ളിയാഴ്‌ച ‌ വ്യാപകമായി മഴ ലഭിച്ചു. വടകര ഒമ്പത്‌, കണ്ണൂർ, വടക്കാംചേരി, തൃത്താല എന്നിവിടങ്ങളിൽ അഞ്ച്‌ സെന്റീമീറ്റർ മഴ പെയ്‌തു. ശനിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്‌. Read on deshabhimani.com

Related News