16 വരെ മിന്നലോടുകൂടിയ മഴ



തിരുവനന്തപുരം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ 16 വരെ ഉച്ചയ്‌ക്കുശേഷം ഇടിമിന്നലോട്‌ കൂടിയ മഴയുണ്ടാകുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. വ്യാഴാഴ്‌ച ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്‌ച  കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട്‌. കാറ്റിനും സാധ്യത‌. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌. Read on deshabhimani.com

Related News