6 ജില്ലയിൽ ഇന്ന്‌ കനത്ത മഴ



തിരുവനന്തപുരം സംസ്ഥാനത്ത്‌  ഞായറാഴ്‌ചവരെ വ്യാപക മഴയുണ്ടാകും. ബുധനാഴ്‌ച സംസ്ഥാനത്ത്‌ വ്യാപക മഴയുണ്ടായി. തളിപ്പറമ്പിൽ 12 സെന്റീ മീറ്ററും കൊയിലാണ്ടിയിൽ ഒമ്പതും കരിപ്പൂർ, കോഴിക്കോട്‌, വടകര ഏഴും കണ്ണൂർ, കൊടുങ്ങല്ലൂർ ആറും സെന്റീ മീറ്റർ മഴ ലഭിച്ചു. വ്യാഴാഴ്‌ച കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.  കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ കേരള തീരത്ത്‌‌ മീൻപിടിത്തത്തിനു പോകരുത്‌. വ്യാഴാഴ്‌ച രാത്രി 11.30 വരെ കാസർകോട്‌ മുതൽ പൊഴിയൂർ വരെയുള്ള കേരള തീരത്ത് 2 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്ക് സാധ്യതയുണ്ട്‌.  ബോട്ടുകളും വള്ളങ്ങളും സുരക്ഷിതമായി കെട്ടിയിടണമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നൽകി. Read on deshabhimani.com

Related News