കാലവർഷം പിൻവാങ്ങി; തുലാവർഷം ഒക്‌ടോബർ രണ്ടാംവാരത്തിൽ



തൃശൂർ അൽപം വൈകി കാലവർഷം പിൻവാങ്ങി, തുലാവർഷം ഒക്‌ടോബർ രണ്ടാംവാരത്തിലെത്തിയേക്കും. കാലവർഷത്തിൽ സംസ്ഥാനത്ത്‌ നാലു ജില്ലകളിൽ അധികമഴ ലഭിച്ചു. കോഴിക്കോട്‌, തിരുവനന്തപുരം 33 ശതമാനം വീതവും കണ്ണൂർ 28 ശതമാനവും കോട്ടയം 24 ശതമാനവും  അധിക മഴ ലഭിച്ചു. വയനാട്‌ 18 ശതമാനവും തൃശൂർ 12 ശതമാനവും കുറവായിരുന്നു.  കേരളത്തിൽ കിട്ടുന്ന മഴയിൽ 70 ശതമാനം കാലവർഷവും 18 ശതമാനം‌ തുലാവർഷവുമാണ്‌. 12 ശതമാനം വേനൽമഴ.  ഒക്‌ടോബർ–-നവംബർ മാസങ്ങളിലാണ്‌  ശക്തമായ തുലാമഴ. ഡിസംബറും തുലാവർഷ ക്കാലമാണെങ്കിലും  വൃശ്ചികക്കാറ്റ്‌ ആരംഭിക്കുന്നതോടെ തുലാമഴ പിൻവാങ്ങിത്തുടങ്ങും. Read on deshabhimani.com

Related News