ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ചൂട് കേരളത്തില്‍



ന്യൂഡല്‍ഹി> ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂടു കൂടുക കേരളത്തിലാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തില്‍ കൊടുംചൂട് അനുഭവപ്പെട്ടേക്കാം. ഒരു ഡിഗ്രിവരെ കേരളത്തില്‍ ചൂടു കൂടും. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത 15 ദിവസത്തിനുളളില്‍ ചൂട് കാറ്റ് അടിക്കാനും സാധ്യതയുണ്ട്. വേനലില്‍ രാജ്യത്തെ ശരാശരി താപനിലയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിലധികം വര്‍ധനയുണ്ടാകും. വ്യാപകമായ പരിസ്ഥിതിമലിനീകരണവും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലുമാണു ചൂട് കൂടാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ചൂട് കൂടാന്‍ കാരണമായ എല്‍നിനോ പ്രതിഭാസം ഇപ്പോഴും പസിഫിക് സമുദ്രത്തില്‍ തുടരുന്നതും കാരണമാണ്. ദക്ഷിണേന്ത്യയില്‍ ഒരു ഡിഗ്രിയിലധികം ശരാശരി താപനിലയില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുളള ഒരേയൊരു സംസ്ഥാനം കേരളമാണ്. കൊടുംചൂടും സൂര്യാഘാതവുമുള്‍പ്പടെയുളള സാഹചര്യങ്ങള്‍ നേരിടാന്‍ വേണ്ട നിര്‍ദേശങ്ങള്‍ ഉടനെ നല്‍കണമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. Read on deshabhimani.com

Related News