ഇടിമിന്നലോടെ മഴയ്‌ക്ക് സാധ്യത



തിരുവനന്തപുരം   കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോടെ വ്യാപകമായ മഴയ്‌ക്കോ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ സാധ്യത. വിദർഭ മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യൂനമർദത്തിന്റെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും ഫലമായാണിത്‌. തിങ്കളാഴ്ച കേരളം,- ലക്ഷദ്വീപ് തീരങ്ങളിലും 23 വരെ കർണാടക തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കേരളം, ലക്ഷദ്വീപ്,- കർണാടക തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റ് പ്രദേശങ്ങളിലും മീൻപിടിത്തത്തിന് പോകരുത്‌. Read on deshabhimani.com

Related News