സംസ്ഥാനത്ത് പരക്കെ കനത്ത മഴ; ആലപ്പുഴയില്‍ കടലാക്രമണം



കൊച്ചി>സംസ്ഥാനത്ത് പരക്കെ കനത്ത മഴ തുടരുന്നു.തെക്കന്‍ ജില്ലകളായ തിരുവനന്തപുരത്തും കൊല്ലത്തുമാണ് കുടുതല്‍ മഴ പെയ്യുന്നത്.  കനത്തമഴയില്‍ കൊല്ലത്ത് നൂറോളം വീടുകളില്‍ വെള്ളം കയറി. ആലപ്പുഴയിലെ തീരദേശങ്ങളില്‍ കടലാക്രമണ ഭീഷണിയുണ്ട്. ഇതേ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിതാമസിപ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ആലപ്പുഴയില്‍ ചേ?ത്തല, തൃക്കുന്നപ്പുഴ തീരപ്രദേശങ്ങളിലും കൊച്ചി ചെല്ലാനത്തും കടലാക്രമണം രൂക്ഷമായി.റോഡുകളിലും വെള്ളം കയറി   മഴയില്‍ വിവിധയിടങ്ങല്‍ലായി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.. തിരുവനന്തപുരം വലിയതുറയില നൂറിലധികം വീടുകള്‍ തകര്‍ന്നു. കൊച്ചിയുടെ ചിലപ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. അടുത്ത 24 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴക്ക് കാരണമെന്നും ഇത് കാലവര്‍ഷമല്ലെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷം ജൂണ്‍ മൂന്ന് മുതലാണ് പ്രതീക്ഷിക്കുന്നത്.  വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് ദുരിത നിവാരണകേന്ദ്രം അറിയിച്ചു.   Read on deshabhimani.com

Related News