6 ജില്ലയിൽ ശക്തമായ മഴ ; മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു



തിരുവനന്തപുരം പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ തിങ്കളാഴ്‌ച ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌.  ഈ ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5മുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിക്കാം. മഞ്ഞ മുന്നറിയിപ്പാണെങ്കിലും ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിനു സമാന ജാഗ്രത പാലിക്കണം. Read on deshabhimani.com

Related News