സംസ്ഥാനത്ത് 29 വരെ കനത്ത മഴ,കാറ്റ്



തിരുവനന്തപുരം>സംസ്ഥാനത്തു 29 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇപ്പോര്‍ ലഭിക്കുന്നത് വേനല്‍മഴയാണ്. ഇന്നു തീരപ്രദേശത്തു മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികളും സഞ്ചാരികളും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. കാലവര്‍ഷം ജൂണ്‍ അഞ്ചോടെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. Read on deshabhimani.com

Related News