ശക്തി കുറഞ്ഞ്‌ ഉംപുൻ ; കേരളത്തിൽ ശനിയാഴ്‌ചവരെ ഇടിമിന്നലോടെയുള്ള മഴ



ഭുവനേശ്വർ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഉംപുൻ ചുഴലിക്കാറ്റ്‌ ബുധനാഴ്‌ച തീരത്തെത്തും. ‘സൂപ്പർ’ ചുഴലി തീരത്തോടടുക്കുംതോറും ശക്തി കുറഞ്ഞ്‌ ‘അതിതീവ്ര’ ചുഴലിയായി മാറുമെന്ന്‌‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ബുധനാഴ്ച വൈകിട്ട് പശ്ചിമ ബംഗാളിലെ ദിഖയ്ക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിനും ഇടയിൽ തീരം തൊടും. ഈ സമയത്ത്‌ മണിക്കൂറിൽ  155–- 180 കിലോമീറ്റർ വേഗമുണ്ടാകും. ഒഡിഷ, ബംഗാൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും. അസം, സിക്കിം, ബംഗാൾ എന്നിവിടങ്ങളിൽ‌ പ്രളയ സാധ്യതയുമുണ്ട്‌. ശനിയാഴ്‌ചവരെ മഴ ശനിയാഴ്‌ചവരെ ഇടിമിന്നലോടെയുള്ള മഴയ്‌ക്കും  പൊടുന്നനെ വീശുന്ന കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തൃശൂർ, പാലക്കാട്‌, മലപ്പുറം, വയനാട്‌, കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിൽ ബുധനാഴ്‌ച മഴയുണ്ടാകും. കേരള,  ലക്ഷദ്വീപ് തീരങ്ങളിൽ 40  മുതൽ 50  കിലോമീറ്റർവരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് ശക്തമായ കാറ്റിന്‌ സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ‌ പോകരുത്‌. Read on deshabhimani.com

Related News